Kerala

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല; എസ് എഫ് ഐ ലഹരിശൃംഖലയുടെ ഭാഗമെന്ന് സതീശൻ

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എസ് എഫ് ഐക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എസ് എഫ് ഐ ലഹരിശൃംഖലയുടെ ഭാഗമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നുവെങ്കിൽ ഒരു വിദ്യാർഥി സംഘടനക്കെതിരെ ഇങ്ങനെ പറയില്ലായിരുന്നു.

പോലീസ് പിടികൂടിയത് ആരെയാണെന്ന് എല്ലാവർക്കും അറിയാം. അത് തള്ളിക്കളഞ്ഞ് കെ എസ് യു എന്ന് പറഞ്ഞതു കൊണ്ട് കാര്യമില്ല. കേരളത്തിൽ ഏത് കുഗ്രാമത്തിലും വെറും പത്ത് മിനിറ്റ് കൊണ്ട് ആവശ്യക്കാർക്ക് ലഹരി ലഭിക്കുമെന്നതാണ് അവസ്ഥയെന്ന് വിഡി സതീശൻ പറഞ്ഞു

എക്‌സൈസ് വകുപ്പ് ഈ ഘട്ടത്തിൽ ബോധവത്കരണ പരിപാടികൾ നടത്തുകയല്ല വേണ്ടത്. അത് മറ്റ് വകുപ്പുകളെ ഏൽപ്പിച്ചിട്ട് നടപടിയെടുക്കണം. ലഹരിയുടെ ഉറവിടത്തിലേക്ക് എത്തിച്ചേരാൻ എക്‌സൈസിന് സാധിക്കണമെന്നും സതീശൻ പറഞ്ഞു.

The post ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല; എസ് എഫ് ഐ ലഹരിശൃംഖലയുടെ ഭാഗമെന്ന് സതീശൻ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button