കണ്ണൂരിൽ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 23 വയസുള്ള യുവതി അറസ്റ്റിൽ

കണ്ണൂർ തളിപ്പറമ്പിൽ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 23കാരിയായ യുവതി അറസ്റ്റിൽ. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തറിയുന്നത്
നിരവധി തവണ കുട്ടിയെ സ്നേഹ പീഡിപ്പിച്ചതായാണ് വെളിപ്പെടുത്തൽ. സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് അധ്യാപിക മൊബൈൽ ഫോൺ പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ഫോൺ പരിശോധിച്ചതിൽ സംശയം തോന്നിയ അധ്യാപിക വിവരം രക്ഷിതാക്കളെ അറിയിച്ചു
അധ്യാപകരുടെ നിർദേശപ്രകാരം കുട്ടിയെ രക്ഷിതാക്കൾ ചൈൽഡ് ലൈനിന്റെ കൗൺസിലിംഗിന് വിധേയമാക്കി. തുടർന്നാണ് പീഡന വിവരം പുറത്തുവരുന്നത്. സ്നേഹ പെൺകുട്ടിക്ക് സ്വർണ ബ്രേസ്ലെറ്റ് അടക്കമുള്ള സമ്മാനം നൽകിയിരുന്നതായും വെളിപ്പെടുത്തലുണ്ട്. 14 വയസുള്ള ആൺകുട്ടിയെയും സ്നേഹ പീഡിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
The post കണ്ണൂരിൽ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 23 വയസുള്ള യുവതി അറസ്റ്റിൽ appeared first on Metro Journal Online.