വിദ്യാർഥികൾക്ക് ചെറിയ ശിക്ഷ നൽകുന്നതിന്റെ പേരിൽ അധ്യാപകർക്കെതിരെ കേസെടുക്കരുതെന്ന് ഹൈക്കോടതി

വിദ്യാർഥികളെ ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നൽകുന്നതിന്റെ പേരിലോ അധ്യാപകർക്കെതിരെ ക്രിമിനൽ കേസ് എടുക്കരുതെന്ന് ഹൈക്കോടതി. വിദ്യാർഥിയുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണം നടത്തി മാത്രമേ കേസെടുക്കാവൂ എന്ന് ഹൈക്കോടതി നിർദേശിച്ചു
വിദ്യാർഥികളുടെ സ്വഭാവ രൂപീകരണത്തിൽ നിർണായക പങ്കുള്ള അധ്യാപകർക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന നടപടിയെ ഹൈക്കോടതി വിമർശിച്ചു. ആറാം ക്ലാസ് വിദ്യാർഥിയായ മകനെ വടി കൊണ്ട് അടിച്ചുവെന്ന പിതാവിന്റെ പരാതിയിൽ വിഴിഞ്ഞം പോലീസാണ് അധ്യാപകനെതിരെ കേസെടുത്തത്
ഈ കേസിൽ അധ്യാപകന് മുൻകൂർ ജാമ്യം അനുവദിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. വിദ്യാർഥികളുടെ സ്വഭാവ രൂപീകരണത്തിൽ അധ്യാപകർക്ക് നിർണായക പങ്കുണ്ട്. എന്നാൽ അച്ചടക്കപരമായ എന്തെങ്കിലും നടപടിയെടുക്കാൻ അധ്യാപകർ ഭയപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
The post വിദ്യാർഥികൾക്ക് ചെറിയ ശിക്ഷ നൽകുന്നതിന്റെ പേരിൽ അധ്യാപകർക്കെതിരെ കേസെടുക്കരുതെന്ന് ഹൈക്കോടതി appeared first on Metro Journal Online.