Kerala
അതിർത്തി തർക്കം: പാലക്കാട് അച്ഛനെയും മകനെയും അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു

പാലക്കാട് കൊപ്പം മണ്ണേങ്കോട് അച്ഛനെയും മകനെയും അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു. മണ്ണേങ്കോട് സ്വദേശികളായ ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് വെട്ടേറ്റത്.
അതിർത്തി തർക്കത്തെ തുടർന്നാണ് സംഭവം. ബന്ധു കൂടിയായ അയൽവാസിയാണ് ഇവരെ വെട്ടിയത്. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്
ഇരുവർക്കും തലയ്ക്കും കൈക്കും വെട്ടേറ്റു. ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post അതിർത്തി തർക്കം: പാലക്കാട് അച്ഛനെയും മകനെയും അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു appeared first on Metro Journal Online.



