രാഷ്ട്രീയ തന്തയില്ലായ്മയാണ് കാണിക്കുന്നത്: സൈബർ ആക്രമണത്തിനെതിരെ ജി സുധാകരൻ

കെപിസിസി പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം തള്ളി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ രംഗത്ത്. രാഷ്ട്രീയ തന്തയില്ലായ്മയാണ് കാണിക്കുന്നത്. അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ച് പേരാണ് വിമർശനത്തിന് പിന്നിലെന്നും സുധാകരൻ പറഞ്ഞു
സൈബർ പോരാളികൾ എന്നൊരു ഗ്രൂപ്പ് പാർട്ടിയിൽ ഇല്ല. അത് മുഴുവൻ കള്ളപ്പേരാണ്, അവർ പാർട്ടി വിരുദ്ധരാണ്. അവന്റെയൊക്കെ അമ്മായിഅപ്പന്റെയും അപ്പൂപ്പന്റെയും ഗ്രൂപ്പാണത്. പാർട്ടി അംഗങ്ങളാണ് പാർട്ടിയുടെ സൈന്യം. കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ല. അവിടെ സംസാരിച്ചത് ഗാന്ധിയെ കുറിച്ചാണ്
താൻ പിണറായിക്ക് എതിരല്ല. തന്നെ പിണറായി വിരുദ്ധനാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അങ്ങനെ ശ്രമിക്കുന്നവർക്ക് നാല് മുത്തം കിട്ടുമെങ്കിൽ കിട്ടിക്കോട്ടെ. മരിക്കും വരെ കമ്മ്യൂണിസ്റ്റ് ആയിരിക്കുമെന്നും ജി സുധാകരൻ പറഞ്ഞു
The post രാഷ്ട്രീയ തന്തയില്ലായ്മയാണ് കാണിക്കുന്നത്: സൈബർ ആക്രമണത്തിനെതിരെ ജി സുധാകരൻ appeared first on Metro Journal Online.