ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി നൽകാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കാനാകില്ല. എസ് ഐ ടി ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു.
മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നിർദേശം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ മൊഴി നൽകാനും പരാതി നൽകാനും സിനിമാ പ്രവർത്തകർ വിസമ്മതിക്കുന്നുവെന്നാണ് വിവരം.
നോട്ടീസ് കിട്ടിയവർക്ക് മജിസ്‌ട്രേറ്റിന് മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി താത്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി 50 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ അറിയിച്ചിരുന്നു.
The post ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി നൽകാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി appeared first on Metro Journal Online.