മണ്ഡല പുനർനിർണയം: സ്റ്റാലിൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി ചെന്നൈയിലെത്തി

ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി. തമിഴ്നാട് മന്ത്രി പഴനിവേൽ ത്യാഗരാജന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ സ്വീകരിച്ചു
കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നൽകിയിരുന്നു. മണ്ഡല പുനർ നിർണയ നീക്കത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന സ്റ്റാലിന്റെ ആവശ്യം ന്യായമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ സ്റ്റാലിൻ ക്ഷണിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുമോയെന്ന് ഉറപ്പില്ല. സ്റ്റാലിന്റെ ഇടപെടൽ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള നീക്കമെന്ന വിലയിരുത്തലിലാണ് എഐസിസി. യോഗത്തിന് ക്ഷണം ലഭിച്ച രേവന്ത് റെഡ്ഡിയും ഡികെ ശിവകുമാറും ഹൈക്കമാൻഡ് തീരുമാനത്തിന് കാത്തിരിക്കുകയാണ്.
The post മണ്ഡല പുനർനിർണയം: സ്റ്റാലിൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി ചെന്നൈയിലെത്തി appeared first on Metro Journal Online.