എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്നും വീണ്ടും എംഡിഎംഎ കണ്ടെത്തി

കൊല്ലത്ത് എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി. അഞ്ചാലമൂട് സ്വദേശി അനില രവീന്ദ്രനെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് എംഡിഎം എ കണ്ടെത്തിയത്. 46 ഗ്രാം എംഡിഎംഎയാണ് ജനനേന്ദ്രീയത്തിൽ നിന്ന് കണ്ടെത്തിയത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.
യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചാണ് എംഡിഎംഎ പുറത്തെടുത്തത്. ഇന്നലെ ഇവരിൽനിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. 2021ൽ എം.ഡി.എം.എ കടത്തിയ കുറ്റത്തിന് തൃക്കാക്കരയിൽ ഇവർ അറസ്റ്റിൽ ആയിരുന്നു.
കർണാടകയിൽ നിന്നും കൊല്ലം നഗരത്തിലെ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് വിൽപ്പനയ്ക്കായി എം ഡി എം എ വാങ്ങി സ്വന്തം കാറിൽ ഒരു യുവതി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അനില പിടിയിലായത്.
The post എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്നും വീണ്ടും എംഡിഎംഎ കണ്ടെത്തി appeared first on Metro Journal Online.