Kerala
പൊൻമുടിയിൽ എസ്റ്റേറ്റ് ലയത്തിൽ കയറി 55കാരിയെ പീഡിപ്പിച്ചു; 52കാരൻ പിടിയിൽ

പൊൻമുടിയിൽ എസ്റ്റേറ്റ് ലയത്തിൽ അതിക്രമിച്ച് കയറി 55കാരിയായ വയോധികയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 52കരാനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുളത്തൂപ്പുഴ കല്ലുവെട്ടാൻ കുഴി സ്വദേശി രാജൻ(52) ആണ് കസ്റ്റഡിയിലുള്ളത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. വയോധിക താമസിക്കുന്ന ലയത്തിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് പരാതി. ഒറ്റയ്ക്കാണ് 55കാരി ലയത്തിൽ താമസം. 10 പേർക്ക് താമസിക്കാവുന്ന ലയങ്ങളാണ് ഇവിടെയുള്ളത്.
വയോധിക തന്നെയാണ് പീഡന വിവരം പുറത്തുപറഞ്ഞത്. എസ്റ്റേറ്റിൽ ജോലിക്ക് വന്നയാളാണ് രാജൻ. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
The post പൊൻമുടിയിൽ എസ്റ്റേറ്റ് ലയത്തിൽ കയറി 55കാരിയെ പീഡിപ്പിച്ചു; 52കാരൻ പിടിയിൽ appeared first on Metro Journal Online.