യാക്കോബായ സഭാ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗറിയോസ് മെത്രാപ്പോലീത്ത ഇന്ന് ചുമതലയേൽക്കും

യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗറിയോസ് മെത്രാപ്പോലീത്ത ഇന്ന് ചുമതലയേൽക്കും. ലബനൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇന്ത്യൻ സമയം രാത്രി 7.30ന് ചടങ്ങുകൾക്ക് തുടക്കമാകും. രാത്രി 8.30ഓടെയാണ് സ്ഥാനരോഹണ ചടങ്ങ് നടക്കുക.
ആകമാന സുറിയാനി സഭയുടെ തലവനായ പാത്രിയാർക്കീസ് ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുക്കാനായി ബെയ്റൂത്തിൽ എത്തിയിട്ടുണ്ട്. വിശ്വാസികളടക്കം അറുന്നൂറോളം പേർ സ്ഥാനാരോഹണ ചടങ്ങിൽ നേരിട്ട് പങ്കെടുക്കും.
ചടങ്ങ് നടക്കുന്ന ബെയ്റൂത്തിലെ സെന്റ് മേരീസ് പാത്രിയാർക്ക കത്രീഡലിന്റെ കൂദാശ കർമം ഇന്നലെ നിർവഹിച്ചു. പുതിയ കാതോലിക്കയെ വാഴിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സഭ അറിയിച്ചു.
The post യാക്കോബായ സഭാ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗറിയോസ് മെത്രാപ്പോലീത്ത ഇന്ന് ചുമതലയേൽക്കും appeared first on Metro Journal Online.