Kerala
ഐബി ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ട സംഭവം: ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഐബിക്കും പേട്ട പോലീസിനും കുടുംബം പരാതി നൽകി.
പത്തനംതിട്ട സ്വദേശി മേഘയാണ് മരിച്ചത്. മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവൻ സന്തോഷ് ശിവദാസൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥയായിരുന്നു മേഘ
ഇന്നലെ ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ ട്രാക്കിലാണ് കണ്ടത്. പ്രണയ നൈരാശ്യമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസിന്റെ നിഗമനം.
The post ഐബി ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ട സംഭവം: ദുരൂഹത ആരോപിച്ച് കുടുംബം appeared first on Metro Journal Online.