Kerala

എസ് യു സി ഐ ബോർഡ് വെച്ചാണ് ആശമാരുടെ സമരം; ലേഖനത്തിൽ ഒരു തെറ്റുമില്ലെന്ന് ഐഎൻടിയുസി

ആശ വർക്കർമാരുടെ സമരത്തെ കുറിച്ച് തൊഴിലാളി മാസികയിൽ വന്ന ലേഖനത്തെ തള്ളാതെ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. ലേഖനത്തിലെ ഓരോ വാക്കിനും ഐഎൻടിയുസിക്ക് പൂർണ ഉത്തരവാദിത്തമുണ്ട്. ആശമാരെ സ്ഥിരപ്പെടുത്തണമെന്നതാണ് നമ്മുടെ നിലപാട്. എന്നാൽ അനൂപ് മോഹന്റെ ലേഖനത്തിൽ തെറ്റില്ല

ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചന്ദ്രശേഖരൻ. ലേഖനം പൂർണമായും വായിക്കണം. ആശമാരെ കുറിച്ചുള്ള വ്യക്തമായ നിലപാടാണത്. ആശമാരുടെ സമരത്തിലേക്ക് ക്ഷണിച്ചിട്ടില്ല. അവർ അവിടെ സമരം ചെയ്യുന്നതു കൊണ്ട് അങ്ങനെ കയറി ചെല്ലാൻ സാധിക്കില്ല

എൻഎച്ച്എം സ്‌കീം കേന്ദ്ര സർക്കാരിന്റെ ആണെങ്കിലും നടത്തിപ്പ് സംസ്ഥാന സർക്കാരാണ്. സമരവേദി ആഘോഷമാകുന്നതിന്റെ സൂചന മാത്രമായി സെൽഫി പോയിന്റ് എന്ന പരാമർശത്തെ കണ്ടാൽ മതി. എസ് യു സി ഐ ബോർഡ് വെച്ചാണ് അവിടെ സമരം നടത്തുന്നത്. ചുവപ്പും കറുപ്പും ചേർന്ന നിറമാണ് വാക്കുകൾക്ക് നൽകിയിരിക്കുന്നതെന്നും ചന്ദ്രശേഖരൻ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button