Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 320 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. പവന് ഇന്ന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,880 രൂപയിലെത്തി.

22 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ വർധിച്ചു. 8235 രൂപയിലാണ് ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം. അഞ്ച് ദിവസം തുടർച്ചയായി വില ഇടിഞ്ഞതിന് പിന്നാലെ ഇന്നലെ മുതലാണ് സ്വർണവില വീണ്ടും വർധിക്കാൻ തുടങ്ങിയത്

അഞ്ച് ദിവസത്തിനിടെ 1000 രൂപയുടെ കുറവ് സ്വർണത്തിന് സംഭവിച്ചിരുന്നു. മാർച്ച് 20ന് രേഖപ്പെടുത്തിയ 66,480 രൂപയാണ് കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവുമുയർന്ന സ്വർണവില

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button