Kerala
കൊച്ചിയിൽ ഓട്ടോയിൽ കടത്തിയ രണ്ട് കോടിയോളം രൂപ പിടിച്ചെടുത്തു; കള്ളപ്പണമെന്ന് സംശയം

ഫോർട്ട് കൊച്ചി വെല്ലിംഗ്ടൺ ഐലന്റിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപ പിടിച്ചെടുത്തു. ഇത് കള്ളപ്പണമാണോ എന്നതിൽ പരിശോധന തുടരുകയാണ്. ഇതര സംസ്ഥാന തൊഴിലാളിയെയും ഓട്ടോ ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഓട്ടോ ഡ്രൈവർ രാജഗോപാൽ, ബിഹാർ സ്വദേശി സബീഷ് അഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കണ്ണങ്കാട്ട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നാണ് പണം പിടിച്ചെടുത്തത്.
എറണാകുളം ബ്രോഡ് വേയിലുള്ള ഒരു സ്ഥാപന ഉടമ ഏൽപ്പിച്ച പണമാണിതെന്നാണ് സൂചന. വെല്ലിംഗ്ടൺ ഭാഗത്ത് കാത്തുനിൽക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് ഇവർ പണവുമായി എത്തുകയായിരുന്നു.
The post കൊച്ചിയിൽ ഓട്ടോയിൽ കടത്തിയ രണ്ട് കോടിയോളം രൂപ പിടിച്ചെടുത്തു; കള്ളപ്പണമെന്ന് സംശയം appeared first on Metro Journal Online.