Kerala

വർക്കലയിൽ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി; അമ്മയും മകളും മരിച്ചു, രണ്ട് പേർക്ക് പരുക്ക്

വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. പേരേറ്റിൽ സ്വദേശികളായ രോഹിണി(56), അഖില(21) എന്നിവരാണ് മരിച്ചത്.

വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ വാഹനമാണ് അമിതവേഗതയിൽ റോഡരികിലൂടെ നടന്നുവന്ന ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയത്. ഉത്സവം കഴിഞ്ഞ് നടന്നുവരികയായിരുന്നു രോഹിണിയും അഖിലയും.

അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഉഷ, നാസിഫ് എന്നിവർക്കാണ് പരുക്കേറ്റത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button