മംഗലാപുരത്തെ മുത്തൂറ്റ് ശാഖയിൽ മോഷണശ്രമം; രണ്ട് മലയാളികൾ പിടിയിൽ, ഒരാൾ രക്ഷപ്പെട്ടു

മംഗലാപുരത്തെ മുത്തൂറ്റ് ശാഖയിൽ മോഷണശ്രമം നടത്തിയ രണ്ട് മലയാളികൾ അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശികളായ മുരളി, ഹർഷാദ് എന്നിവരാണ് അറസ്റ്റിലായത്. മംഗലാപുരം ദർളക്കട്ടെയിലെ മുത്തൂറ്റ് ശാഖയിലാണ് പുലർച്ചെ മൂന്ന് മണിയോടെ മോഷണശ്രമം നടന്നത്.
പ്രതികളിൽ ഒരാളായ അബ്ദുൽ ലത്തീഫ് ഓടിരക്ഷപ്പെട്ടു. മുത്തൂറ്റ് ശാഖയുടെ മുൻവശത്തെ വാതിൽ പൊളിച്ചാണ് ഇവർ അകത്ത് കടക്കാൻ ശ്രമിച്ചത്. സെക്യൂരിറ്റ് അലാം അടിച്ചതോടെ മുത്തൂറ്റിന്റെ കൺട്രോൾ റൂമിൽ വിവരം കിട്ടി. ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തി മുരളിയെയും ഹർഷാദിനെയും പിടികൂടി. ലത്തീഫ് അപ്പോഴേക്കും ഓടിരക്ഷപ്പെട്ടു. കേരളത്തിൽ നടന്ന വിജയ ബാങ്ക് മോഷണക്കേസ് പ്രതികളാണ് പിടിയിലായ രണ്ട് പേരും
The post മംഗലാപുരത്തെ മുത്തൂറ്റ് ശാഖയിൽ മോഷണശ്രമം; രണ്ട് മലയാളികൾ പിടിയിൽ, ഒരാൾ രക്ഷപ്പെട്ടു appeared first on Metro Journal Online.