Kerala
കോട്ടയത്ത് എട്ട് മാസം ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം കുറുപ്പുന്തറയിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ്(32) മരിച്ചത്.
അമിതയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. കടപ്ലാമറ്റത്തെ വീട്ടിലേക്ക് വിളിച്ച് അമ്മയോട് താൻ ജീവനൊടുക്കാൻ പോകുകയാണെന്നും കുട്ടികളെ നോക്കണമെന്നും അമിത പറഞ്ഞിരുന്നു. ഇതോടെ അമിതയുടെ അമ്മ എൽസമ്മ അഖിലിനെ വിളിച്ച് വിവരം അറിയിച്ചു.
അഖിൽ വീട്ടിലെത്തിയപ്പോഴേക്കും മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് അമിതയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
The post കോട്ടയത്ത് എട്ട് മാസം ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.