കൊച്ചി കായലിലേക്ക് മാലിന്യ പൊതി വലിച്ചെറിഞ്ഞ സംഭവം; എംജി ശ്രീകുമാറിന് 25,000 രൂപ പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എംജി ശ്രീകുമാറിന് 25,000 രൂപ പിഴ. മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് മാലിന്യപ്പൊതി വീഴുന്നത് വിനോദ സഞ്ചാരി മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. വീഡിയോ ദൃശ്യവും ദിവസവും സ്ഥലവുമൊക്കെ പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടീസ് നൽകിയത്
തുടർന്ന് എംജി ശ്രീകുമാർ കഴിഞ്ഞ ദിവസം പിഴ തുക അടച്ചു. ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ഇതാരാണ് ചെയ്യുന്നതെന്ന കാര്യം വ്യക്തമല്ല. നാല് ദിവസം മുമ്പ് സമൂഹ മാധ്യമത്തിലൂടെ മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ഇതോടെ സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവ് സഹിതം പരാതി നൽകിയാൽ നടപടിയുണ്ടാകുമെന്ന് മന്ത്രി മറുപടി നൽകി. തുടർന്ന് ഈ രീതിയിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പഞ്ചായത്ത് പിഴ നോട്ടീസ് നൽകിയത്.
The post കൊച്ചി കായലിലേക്ക് മാലിന്യ പൊതി വലിച്ചെറിഞ്ഞ സംഭവം; എംജി ശ്രീകുമാറിന് 25,000 രൂപ പിഴ appeared first on Metro Journal Online.