Kerala
കൊച്ചി ഇടപ്പള്ളിയിൽ മാരകായുധങ്ങളുമായി ഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാർ; ബസ് അടിച്ചു തകർത്തു

കൊച്ചി ഇടപ്പള്ളിയിൽ നടുറോഡിൽ മാരകായുധങ്ങളുമായി ഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാർ. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
കമ്പിവടിയും വാക്കത്തിയുമൊക്കെ ഉപയോഗിച്ച് ആക്രമണം നടത്തിയ ജീവനക്കാർ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പറവൂരിൽ നിന്നുവന്ന ഒരു ബസ് അടിച്ചു തകർക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
The post കൊച്ചി ഇടപ്പള്ളിയിൽ മാരകായുധങ്ങളുമായി ഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാർ; ബസ് അടിച്ചു തകർത്തു appeared first on Metro Journal Online.