Kerala
12കാരിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ; അതിജീവിതയുടെ 15കാരനായ സഹോദരനെ പീഡിപ്പിച്ചതിനും പോക്സോ കേസ്

കണ്ണൂർ തളിപ്പറമ്പിൽ 12 വയസുകാരിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരെയാണ് കേസ്.
അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തൽ. സ്നേഹ തന്നെ നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് 15കാരൻ മൊഴി നൽകി. കുട്ടി തന്നെയാണ് വിവരം വീട്ടുകാരെ അറിയിച്ചത്.
വീട്ടുകാർ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസമാണ് സ്നേഹയെ പോലീസ് അറസ്റ്റ് ചെയ്തത്.
The post 12കാരിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ; അതിജീവിതയുടെ 15കാരനായ സഹോദരനെ പീഡിപ്പിച്ചതിനും പോക്സോ കേസ് appeared first on Metro Journal Online.