ഗ്രാമത്തിലെ കഞ്ചാവ് പരിശോധനക്കിടെ ഒഡീഷയിൽ മലയാളി വൈദികന് പോലീസിന്റെ ക്രൂര മർദനം

ഒഡീഷയിൽ മലയാളി വൈദികന് മർദനമേറ്റു. ബെഹരാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക വികാരി ഫാദർ ജോഷി ജോർജിനാണ് മർദനമേറ്റത്. സമീപത്തെ ഗ്രാമത്തിൽ കഞ്ചാവ് കണ്ടെത്താനുള്ള പരിശോധനക്കിടെ ഒഡീഷ പോലീസ് പള്ളിയിൽ കയറി വികാരിയെ മർദിക്കുകയായിരുന്നു
പോലീസ് ക്രൂരമായി മർദിച്ചെന്നും പള്ളിയിൽ നിന്ന് പണം അപഹരിച്ചതായും ഫാ. ജോഷി ജോർജ് പറഞ്ഞു. പാക്കിസ്ഥാനിൽ നിന്നും വന്ന് മതപരിവർത്തനം നടത്തുന്നു എന്നതടക്കം പറഞ്ഞ് പോലീസ് അപമാനിച്ചു. പോലീസ് പള്ളിയിലേക്ക് വന്ന് ഇവിടെയുണ്ടായിരുന്ന പെൺകുട്ടികളെ മർദിക്കാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തപ്പോഴാണ് തന്നെയും സഹവികാരിയെയും മർദിച്ചതെന്നും ജോഷി ജോർജ് പറഞ്ഞു
പിന്നീട് ഇവരെ ഗ്രാമത്തിലേക്ക് പിടിച്ചു കൊണ്ടുപോയി മതപരിവർത്തനം അടക്കം ആരോപിച്ച് അപമാനിച്ചു. സഹവികാരിക്ക് മർദനത്തിൽ തോളെല്ലിന് പരുക്കേറ്റു. പോലീസ് സംഘം പള്ളി ഓഫീസിൽ കയറി 40,000 രൂപ അപഹരിച്ചെന്നും ഫാ. ജോഷി ജോർജ് പറഞ്ഞു.
The post ഗ്രാമത്തിലെ കഞ്ചാവ് പരിശോധനക്കിടെ ഒഡീഷയിൽ മലയാളി വൈദികന് പോലീസിന്റെ ക്രൂര മർദനം appeared first on Metro Journal Online.