ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഹർജിയിൽ പറയുന്നു. അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്
ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതി അടക്കം രണ്ട് പേർ പിടിയിലായ സംഭവത്തിൽ അന്വേഷണം എക്സൈസ് അസി. കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. കേസിലെ പ്രതികളുടെ ഫോണിൽ നിന്നാണ് സിനിമാ താരങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് സൂചന ലഭിച്ചത്
താരങ്ങളെ വിളിച്ച് വരുത്തുമെന്നും ചോദ്യം ചെയ്യുമെന്നും എക്സൈസ് അറിയിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ് ഭയമുണ്ടെന്ന് കാണിച്ച് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിലെക്ക് ലഹരി കടത്തുന്ന പ്രധാനിയായ തസ്ലീമയാണ് ആലപ്പുഴയിൽ പിടിയിലായത്. ഇവർ സെക്സ് റാക്കറ്റിന്റെയും ഭാഗമാണ്.
The post ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി appeared first on Metro Journal Online.