National
ഹജ്ജ് തീർത്ഥാടനം; വിമാനക്കൂലി കുറയ്ക്കില്ലെന്ന് കേന്ദ്രം

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടത്തിന് പോകുന്ന വിമാനങ്ങൾ അമിത യാത്രാക്കൂലിയാണ് ഈടാക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇത് കുറയ്ക്കണമെന്ന് ആവശ്യമുയർന്നെങ്കിലും കേന്ദ്രം വഴങ്ങിയില്ല. ആവശ്യമുന്നയിച്ച് ഹാരിസ് ബീരാൻ എംപി കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ കണ്ടിരുന്നെങ്കിലും ആവശ്യം നിരാകരിക്കപ്പെട്ടു.
കണ്ണൂർ, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്നുള്ള തീർത്ഥാടകർക്ക് അമിത യാത്രാക്കൂലി നൽകേണ്ടിവരുന്നു എന്നായിരുന്നു ഹാരിസ് ബീരാൻ എംപി പറഞ്ഞത്. ഇത് കുറയ്ക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, യാത്രക്കൂലി കുറയ്ക്കാനാവില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
The post ഹജ്ജ് തീർത്ഥാടനം; വിമാനക്കൂലി കുറയ്ക്കില്ലെന്ന് കേന്ദ്രം appeared first on Metro Journal Online.