ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിനായി കേരളത്തിന് പുറത്തും അന്വേഷണം

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ കേസിൽ കാമുകൻ സുകാന്ത് സുരേഷിനായുള്ള തെരച്ചിൽ കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. രണ്ട് സംഘങ്ങളിൽ ഒന്ന് കേരളത്തിലും മറ്റൊന്ന് അയൽ സംസ്ഥാനങ്ങളിലുമാണ് തെരച്ചിൽ നടത്തുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ കുടുംബാംഗങ്ങൾക്കൊപ്പം മുങ്ങിയ സുകാന്തിനെ കുറിച്ച് ഇവുരെ വിവരം ലഭിച്ചിട്ടില്ല
വീട്ടിൽ നടത്തിയ റെയ്ഡിൽ സുകാന്തിന്റെ ഐ പാഡ്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്ത് പരിശോധനക്ക് അയച്ചിരുന്നു. മരിക്കുന്നതിന് മുമ്പ് യുവതി അവസാനമായി സംസാരിച്ചത് സുകാന്തിനോടാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഫോൺ സംസാരത്തിൽ നിന്നുണ്ടായ പ്രകോപനമാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തൽ
യുവതിയുടെ ഫോൺ നശിപ്പിക്കപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. സുകാന്ത് യുവതിയെ ശാരീരികമായും സാമ്പത്തികമായു ംചൂഷണം നടത്തിയതിന് തെളിവുണ്ട്. യുവതിയെ ഗർഭഛിദ്രം നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
The post ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിനായി കേരളത്തിന് പുറത്തും അന്വേഷണം appeared first on Metro Journal Online.