സർബത്ത് വിറ്റ് മദ്രസകൾ ഉണ്ടാക്കുന്നു; ഇത് സർബത്ത് ജിഹാദ് എന്ന് ബാബ രാംദേവ്

വിദ്വേഷ പരാമർശവുമായി വീണ്ടും യോഗ പരിശീലകൻ ബാബ രാംദേവ്. രാജ്യത്ത് സർബത്ത് വിൽക്കുന്ന ഒരു കമ്പനി തങ്ങളുടെ വരുമാനം പള്ളികളും മദ്രസകളും നിർമിക്കാൻ ഉപയോഗിക്കുന്നു എന്നാണ് രാംദേവിന്റെ ആരോപണം. സർബത്ത് ജിഹാദ് ആണിതെന്നും യോഗ ട്രെയ്‌നർ പറഞ്ഞു
പതഞ്ജലിയുടെ റോസ് സർബത്ത് പ്രചാരണത്തിനിടെയാണ് രാം ദേവിന്റെ വിദ്വേഷ പരാമർശം. സർബത്ത് ജിഹാദ് എന്ന പേരിൽ വിൽക്കുന്ന ടോയ്‌ലറ്റ് ക്ലീനറിന്റെയും ശീതള പാനീയങ്ങളുടെയും വിഷത്തിൽ നിന്ന് നിങ്ങലുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കുക, പതഞ്ജലി സർബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക എന്ന അടിക്കുറിപ്പോടെയാണ് രാംദേവ് വീഡിയോ പങ്കുവെച്ചത്
ലൗ ജിഹാദിനെയും വോട്ട് ജിഹാദിനെയും പോലെ തന്നെയാണ് സർബത്ത് ജിഹാദ് എന്നും ആളുകൾ അതിൽ നിന്ന് രക്ഷ നേടണമെന്നും രാംദേവ് ആവശ്യപ്പെട്ടു. വേനൽക്കാലത്ത് ആളുകളുടെ ദാഹം മുതലെടുത്ത് പലരും വിഷം വിൽക്കുകയാണെന്നും രാംദേവ് പറഞ്ഞു
The post സർബത്ത് വിറ്റ് മദ്രസകൾ ഉണ്ടാക്കുന്നു; ഇത് സർബത്ത് ജിഹാദ് എന്ന് ബാബ രാംദേവ് appeared first on Metro Journal Online.