Kerala
പ്രശസ്ത തെയ്യം കലാകാരൻ രാരോത്ത് മീത്തൽ നാരായണ പെരുവണ്ണാൻ അന്തരിച്ചു

പ്രശസ്ത തെയ്യം കലാകാരനും സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാവുമായ രാരോത്ത് മീത്തൽ നാരായണ പെരുവണ്ണാൻ അന്തരിച്ചു. 84 വയസായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട് ഉള്ള്യേരിയിലെ വീട്ടുവളപ്പിൽ നടക്കും
2007ൽ ഫോക് ലോർ അവാർഡജും 2018ൽ ഫോക് ലോർ ഫെല്ലോ ഷിപ്പും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2016ൽ ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്കിടെ രാഷ്ട്രപതി ഭവനിൽ തെയ്യം അവതരിപ്പിച്ചു
അമേരിക്ക സിംഗപ്പൂർ, ദുബൈ എന്നിവിടങ്ങളിലും നാരായണ പെരുവണ്ണാൻ തെയ്യം, തിറ എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ സാവിത്രി, തെയ്യം കലാകാരൻമാരായ നിധീഷ്, പ്രജീഷ് എന്നിവർ മക്കളാണ്.
The post പ്രശസ്ത തെയ്യം കലാകാരൻ രാരോത്ത് മീത്തൽ നാരായണ പെരുവണ്ണാൻ അന്തരിച്ചു appeared first on Metro Journal Online.