Kerala

മലപ്പുറം അമരമ്പലത്ത് പ്രകമ്പനം; ഭൂമി കുലുക്കമല്ലെന്ന് റവന്യു വകുപ്പ്, പരിഭ്രാന്തരായി പ്രദേശവാസികൾ

മലപ്പുറം അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തരായി. അതേസമയം ഭൂമി കുലുക്കമല്ലെന്നാണ് റവന്യു ഉദ്യോഗസ്ഥർ പറയുന്നത്. അമരമ്പലം പൂക്കോട്ടുംപാടത്ത് 15ാം വാർഡിലാണ് ചെറിയ രീതിയിൽ പ്രകമ്പനമുണ്ടായത്

രാവിലെ 10.45ഓടെയാണ് സംഭവം. ഇടിമുഴക്കം പോലെ ശബ്ദമുണ്ടാകുകയും ചെറിയ തരിപ്പും അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടങ്ങളോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. പ്രദേശത്ത് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

The post മലപ്പുറം അമരമ്പലത്ത് പ്രകമ്പനം; ഭൂമി കുലുക്കമല്ലെന്ന് റവന്യു വകുപ്പ്, പരിഭ്രാന്തരായി പ്രദേശവാസികൾ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button