ഭരണഘടനാ വിഷയം എങ്ങനെ രണ്ട് ജഡ്ജിമാർ തീരുമാനിക്കും; സുപ്രീം കോടതി വിധിക്കെതിരെ ഗവർണർ

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളാ ഗവർണർ രാജേന്ദ്ര അർലേക്കർ. നിയമനിർമാണത്തിനുള്ള അധികാരം പാർലമെന്റിനാണെന്നും ജുഡീഷ്യറിയുടേത് അതിരുകടന്ന ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു
ഗവർണർക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല. ഭേദഗതിക്കുള്ള അവകാശം പാർലമെന്റിനാണ്. ഭരണഘടനാ വിഷയം എങ്ങനെ രണ്ട് ജഡ്ജിമാർ തീരുമാനിക്കും. വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമായിരുന്നു. സമയപരിധി നിശ്ചയിക്കേണ്ടത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്
കോടതികൾ ഭരണഘടന ഭേദഗതി ചെയ്താൽ നിയമനിർമാണ സഭ പിന്നെ എന്തിനാണ്. ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി നിർദേശിക്കുന്നത് മനസിലാകും. പക്ഷേ ഇത് പാർലമെന്റ് തീരുമാനിക്കണമെന്നും രാജേന്ദ്ര അർലേക്കർ പറഞ്ഞു
The post ഭരണഘടനാ വിഷയം എങ്ങനെ രണ്ട് ജഡ്ജിമാർ തീരുമാനിക്കും; സുപ്രീം കോടതി വിധിക്കെതിരെ ഗവർണർ appeared first on Metro Journal Online.