Kerala

വിൻസി പരാതി നൽകിയാൽ നടപടി; ഷൈൻ ടോം ചാക്കോയെ സിനിമയിൽ നിന്ന് മാറ്റിനിർത്തും: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

ലഹരി ഉപയോഗിച്ച നടൻ ഷൈൻ ടോം ചാക്കോയിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന് വെളിപ്പെടുത്തിയ നടി വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റിനിർത്തും. സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം അനുവദിക്കില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി

ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് നിർമാതാവ് സജി നന്ത്യാട്ടും പറഞ്ഞു. പരാതി നൽകാൻ വിൻസിക്ക് ഭയമായിരുന്നു. ഫിലിം ചേംബർ അംഗങ്ങൾ വേണ്ട പിന്തുണ നൽകിയാണ് പരാതി നൽകിയതെന്നും ഇദ്ദേഹം പറഞ്ഞു

ലഹരി ഉപയോഗിച്ച് ഇത്തരം പ്രവർത്തനം നടത്തുന്നവരെ അംഗീകരിക്കാനാകില്ല. വെറുമൊരു താക്കീത് നടപടിയാകില്ല ഉണ്ടാകുക. സിനിമാ സെറ്റുകളിൽ കയറി പരിശോധന നടത്താൻ പോലീസ് തയ്യാറാകണം. തിങ്കളാഴ്ച ചേരുന്ന അടിയന്തര യോഗത്തിൽ എന്തുവേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും സജി നന്ത്യാട്ട് പറഞ്ഞു

The post വിൻസി പരാതി നൽകിയാൽ നടപടി; ഷൈൻ ടോം ചാക്കോയെ സിനിമയിൽ നിന്ന് മാറ്റിനിർത്തും: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button