Kerala
ഫോട്ടോ എടുക്കുന്നതിനിടെ കോൺക്രീറ്റ് തൂണ് ഇളകിവീണു; കോന്നി ആനക്കൂട് സന്ദർശിക്കാനെത്തിയ നാല് വയസുകാരൻ മരിച്ചു

കോന്നി ആനക്കൂടിൽ കോൺക്രീറ്റ് തൂണ് ഇളകി ദേഹത്തേക്ക് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ആനക്കൂട് സന്ദർശിക്കാനായി കുടുംബത്തോടൊപ്പമെത്തിയ കുട്ടിയാണ് മരിച്ചത്.
അടൂർ കടമ്പനാട് സ്വദേശി അഭിരാമാണ് മരിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു സംഭവം. ഇന്നുച്ചയോടെയാണ് അപകടം നടന്നത്. കുട്ടിയുടെ തലയിലേക്കാണ് കോൺക്രീറ്റ് തൂൺ മറിഞ്ഞുവീണത്.
ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
The post ഫോട്ടോ എടുക്കുന്നതിനിടെ കോൺക്രീറ്റ് തൂണ് ഇളകിവീണു; കോന്നി ആനക്കൂട് സന്ദർശിക്കാനെത്തിയ നാല് വയസുകാരൻ മരിച്ചു appeared first on Metro Journal Online.