വഖഫ് ബിൽ; ബംഗാളിൽ കലാപം ഇളക്കിവിട്ടത് ആർഎസ്എസും ബിജെപിയും: ആരോപണവുമായി മമത ബാനർജി

പശ്ചിമ ബംഗാളിൽ കലാപം ഇളക്കിവിട്ടത് ആർഎസ്എസും ബിജെപിയുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഇവരുടെ തന്ത്രങ്ങളിൽ വീഴാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്നും മമത പറഞ്ഞു. വഖഫ് നിയമഭേദഗതി പാസാക്കിയതിന് പിന്നാലെ സംസ്ഥാനത്തുടനീളം കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിലാണ് മമതയുടെ പ്രതികരണം.
പശ്ചിമബംഗാളിൽ കലാപം ഇളക്കിവിട്ടത് ആർഎസ്എസും ബിജെപിയും ചേർന്നാണ്. പ്രകോപനമുണ്ടാക്കാനായുള്ള അവരുടെ തന്ത്രങ്ങളിൽ വീഴാതിരിക്കാൻ ആളുകൾ നന്നായി ശ്രദ്ധിക്കണം. ബിജെപിയും ആർഎസ്എസ് അടക്കമുള്ള അവരുടെ പോഷകസംഘടനകളും പശ്ചിമബംഗാളിൽ വളരെ അക്രമാസക്തരായിരിക്കുന്നു. ഇവർ പ്രകോപനത്താൽ ഉണ്ടായ നിർഭാഗ്യകരമായ ഒരു സംഭവത്തെ രാഷ്ട്രീയനേട്ടത്തുനായി ഉപയോഗിക്കുകയാണ്. ഇവർക്ക് വേണ്ടത് കലാപം ഉണ്ടാക്കുകയാണ്. നമ്മൾ എല്ലാവരെയും സ്നേഹിക്കുന്നു. നമ്മൾ കലാപങ്ങൾക്കെതിരാണ്.”- മമത പറഞ്ഞു.
കലാപങ്ങൾക്ക് പിന്നിലുള്ള കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നുണ്ട് എന്നും മമത പറഞ്ഞു. നമ്മൾ പരസ്പരം അവിശ്വസിക്കരുത്. ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങൾ ഒന്നിച്ചുനിൽക്കണം. ഒരുമിച്ച് പണിയെടുത്ത് പരസ്പരം സംരക്ഷിക്കണം എന്നും മമത കൂട്ടിച്ചേർത്തു.
The post വഖഫ് ബിൽ; ബംഗാളിൽ കലാപം ഇളക്കിവിട്ടത് ആർഎസ്എസും ബിജെപിയും: ആരോപണവുമായി മമത ബാനർജി appeared first on Metro Journal Online.