Kerala
കുടുംബവഴക്കിനെ തുടർന്ന് വീടിന് തീയിട്ടു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കുടുംബവഴക്കിനെ തുടർന്ന് വീടിന് തീയിടുകയും ഇരുചക്ര വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ അംബേദ്കർ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനിൽ കൃഷ്ണൻകുട്ടിയാണ്(72) മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വഴക്കിനെ തുടർന്ന് പ്രകോപിതനായ കൃഷ്ണൻകുട്ടി തന്റെ മുറിക്ക് തീയിടുകയായിരുന്നു. പോലീസും ഫയർ ഫോഴ്‌സും എത്തിയാണ് തീയണച്ചത്.
ഒരു മുറി തീപിടിത്തത്തിൽ കത്തിനശിച്ചു. ഇതിനിടെ കൃഷ്ണൻകുട്ടിക്കും പൊള്ളലേറ്റിരുന്നു.
The post കുടുംബവഴക്കിനെ തുടർന്ന് വീടിന് തീയിട്ടു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു appeared first on Metro Journal Online.