മുഖം വികൃതമാക്കിയ നിലയിൽ; കോട്ടയം ഇരട്ടക്കൊലപാതകത്തിൽ മുൻ വീട്ടുജോലിക്കാരൻ കസ്റ്റഡിയിൽ

കോട്ടയം തിരുവാതുക്കൽ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഒരാൾ കസ്റ്റഡിയിൽ. അസം സ്വദേശി അമിത് ആണ് കസ്റ്റഡിയിലുള്ളത്. മാസങ്ങൾക്ക് മുമ്പ് സ്വഭാവദൂഷ്യം കാരണം ഇയാളെ കൊല്ലപ്പെട്ട വിജയകുമാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഫോൺ മോഷ്ടിച്ചതിനാണ് വിജയകുമാർ അമിതിനെ പിരിച്ചുവിട്ടത്
കൊലപാതകം നടത്തിയ ശേഷം സിസിടിവിയുടെ ഡിവിആർ പ്രതി മോഷ്ടിച്ചിട്ടുണ്ട്. വീട്ടിലെ ജോലിക്കാരനായതിനാൽ സിസിടിവിയുടെ പ്രവർത്തനമെല്ലാം അമിതിന് അറിയാമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ട്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ശരീരത്ത് വസ്ത്രങ്ങളുണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്ന് കോടാലി അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
The post മുഖം വികൃതമാക്കിയ നിലയിൽ; കോട്ടയം ഇരട്ടക്കൊലപാതകത്തിൽ മുൻ വീട്ടുജോലിക്കാരൻ കസ്റ്റഡിയിൽ appeared first on Metro Journal Online.