Kerala
അയൽവാസിയെ കൊന്ന് കേരളത്തിലേക്ക് കടന്നു; ബംഗാൾ സ്വദേശി വടകരയിൽ പിടിയിൽ

ബംഗാളിൽ അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ ബംഗാൾ സ്വദേശി വടകരയിൽ പിടിയിൽ. ഖണ്ടഘോഷ് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ജെന്നി റഹ്മാനെയാണ് വടകര പോലീസിന്റെ സഹായത്തോടെ ബംഗാൾ പോലീസ് പിടികൂടിയത്.
ചോമ്പാലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. വാടക ക്വാർട്ടേഴ്‌സിൽ താമസിച്ച് നിർമാണ ജോലികൾ ചെയ്തുവരികയായിരുന്നു ജെന്നി റഹ്മാൻ. പോലീസ് എത്തിയതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി
വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് ഇയാൾ അയൽവാസിയെ കൊലപ്പെടുത്തിയത്. തുടർന്ന് കേരളത്തിലേക്ക് കടന്നു. കഴിഞ്ഞ വർഷമാണ് കൊലപാതകം നടത്തി ഇയാൾ കേരളത്തിലെത്തിയത്.
The post അയൽവാസിയെ കൊന്ന് കേരളത്തിലേക്ക് കടന്നു; ബംഗാൾ സ്വദേശി വടകരയിൽ പിടിയിൽ appeared first on Metro Journal Online.