പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ സംസ്കാരം ഇന്ന്

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ സംസ്കാരം ഇന്ന്. രണ്ട് പേരുടെയും മൃതദേഹങ്ങൾ ബംഗളൂരുവിൽ എത്തിച്ചിരുന്നു. ശിവമോഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ മൃതദേഹം റോഡ് മാർഗം ശിവമോഗയിലേക്ക് കൊണ്ടുപോയി. ഭരത് ഭൂഷന്റെ മൃതദേഹം ബംഗളൂരു മത്തിക്കരെയിലെ വീട്ടിലെത്തിച്ചു.
കേന്ദ്രമന്ത്രി വി സോമണ്ണ അടക്കമുള്ള നേതാക്കൾ ബംഗളൂരു വിമാനത്താവളത്തിലെത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങി. ഭരത് ഭൂഷന്റെ സംസ്കാരം ഉച്ചയ്ക്ക് ഒരു മണിയോടെ ബംഗളൂരു ഹെബ്ബാൾ ശ്മാനത്തിൽ നടക്കും. വൈകുന്നേരത്തോടെ മഞ്ജുനാഥ റാവുവിന്റെ സംസ്കാരവും നടക്കും
ഇരുവരുടെയും കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഭാര്യമാരുടെയും മക്കളുടെയും മുന്നിൽ വെച്ചാണ് മഞ്ജുനാഥിനെയും ഭരത് ഭൂഷനെയും ഭീകരർ വെടിവെച്ചു കൊന്നത്.
The post പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ സംസ്കാരം ഇന്ന് appeared first on Metro Journal Online.