വ്‌ളോഗർ മുകേഷ് നായർക്കെതിരെ പോക്‌സോ കേസ്; പരാതി നൽകിയത് പെൺകുട്ടിയുടെ രക്ഷിതാക്കൾ

വ്‌ളോഗർ മുകേഷ് നായർക്കെതിരെ പോക്‌സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും പരാതിയിൽ പറയുന്നു.
മോഡലിംഗിന്റെ മറവിലായിരുന്നു സംഭവം. കോവളം പോലീസിലാണ് രക്ഷിതാക്കൾ പരാതി നൽകിയത്. കോവളത്തെ റിസോർട്ടിൽ വെച്ച് ഒന്നര മാസം മുമ്പാണ് വീഡിയോ ചിത്രീകരിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ കോവളത്ത് എത്തിച്ച് കുട്ടിയുടെ സമ്മതം ഇല്ലാതെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു. ഇതുവഴി കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് നേരിട്ടെന്നും പരാതിയിലുണ്ട്.
എക്‌സൈസ് രജിസ്റ്റർ ചെയ്ത കേസുകളിലും ഇയാൾ നേരത്തെ പ്രതിയായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ മദ്യപാനത്തെയും മദ്യവിൽപ്പനയെയും പ്രോത്സാഹിപ്പിക്കുന്ന പരസ്യം ചെയ്തതിനായിരുന്നു കേസ്.
The post വ്‌ളോഗർ മുകേഷ് നായർക്കെതിരെ പോക്‌സോ കേസ്; പരാതി നൽകിയത് പെൺകുട്ടിയുടെ രക്ഷിതാക്കൾ appeared first on Metro Journal Online.