National

വിജയ്ക്കരികിലേക്ക് ഓടിയടുത്ത് ആരാധകൻ; തോക്കു ചൂണ്ടി ബോഡിഗാർഡ്: വീഡിയോ

മധുര: തെന്നിന്ത്യൻ താരം വിജയ്ക്കരികിലേക്ക് ഓടിയടുത്ത ആരാധകനെ തോക്കൂ ചൂണ്ടി മാറ്റി നിർത്തി ബോഡിഗാർഡുകൾ. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പടർന്നതോടെ ബോഡിഗാർഡുകളുടെ പെരുമാറ്റത്തിനെതിരേ വിമർശനം ശക്തമാകുകയാണ്. മധുര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വാഹനത്തിൽ നിന്ന് ഇറങ്ങി ആരാധകരെ അഭിവാദ്യം ചെയ്ത് പോകുന്നതിനിടെയാണ് വിജയ്ക്കരികിലേക്ക് ഒരു ആരാധകൻ ഓടിയെത്തിയത്. അയാളെ പിടിച്ചു മാറ്റിയ ഒരു ബോഡിഗാർഡിന്‍റെ കൈയിൽ തോക്കുണ്ടായിരുന്നു. പുറകിലെ ബഹളം ഒന്നുമറിയാതെ വിജയ് വിമാനത്താവളത്തിലേക്ക് കയറിപ്പോകുകയും ചെയ്തു.

https://x.com/kavalan_rajini/status/1919386939494682632

തനിക്കു നേരെ ബോഡിഗാർഡുകളിൽ ഒരാൾ തോക്ക് ചൂണ്ടിയെന്നും പക്ഷേ അത് വിജയുടെ സുരക്ഷയെ കരുതിയാണെന്ന് അറിയാവുന്നതിനാൽ പ്രശ്നമില്ലെന്നും അദ്ദേഹം പിന്നീട് പ്രതികരിച്ചു. ഇനിയിപ്പോൾ അവരിലൊരാൾ തന്നെ വെടിവച്ചിരുന്നുവെങ്കിലും വിജയ്ക്കു വേണ്ടി സന്തോഷത്തോടെ സ്വീകരിച്ചേനെ എന്നും അദ്ദേഹം പറയുന്നു.

എന്നാൽ സംഭവം വളരെ ഗുരുതരമാണെന്നും പൊതുജനങ്ങൾക്കു നേരെ തോക്കു ചൂണ്ടാൻ വിജയുടെ ബോഡിഗാർഡുകൾക്ക് എങ്ങനെ അധികാരം ലഭിക്കുന്നുവെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button