പാർശ്വവത്കരിക്കപ്പെട്ടവരുടെ വിഭാഗത്തിൽ നിന്ന് കെപിസിസി പ്രസിഡന്റ് വന്നിട്ടില്ല: വിമർശനവുമായി കൊടിക്കുന്നിൽ

കെപിസിസി പുനഃസംഘടനയിൽ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. പാർശ്വവത്കരിക്കപ്പെട്ടവരുടെ വിഭാഗത്തിൽ നിന്ന് കെപിസിസി അധ്യക്ഷൻമാർ വന്നിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കെപിസിസി ഓഫീസിൽ സ്ഥാപിച്ച മുൻ പ്രസിഡന്റുമാരുടെ ഫോട്ടോ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം
കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റതിന് പിന്നാലെയാണ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം. നേരത്തെ കെപിസിസി പ്രസിഡന്റ് ആകാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് കൊടിക്കുന്നിൽ സുരേഷ് ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു
ഇന്ന് ഇന്ദിരാ ഭവനിൽ വെച്ചാണ് സണ്ണി ജോസഫ് ചുമതലയേറ്റെടുത്തത്. വർക്കിംഗ് പ്രസിഡന്റുമാരായി പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ പി അനിൽകുമാർ എന്നിവരും യുഡിഎഫ് കൺവീനറായി അടൂർ പ്രകാശ് എംപിയും പദവി ഏറ്റെടുത്തു.
The post പാർശ്വവത്കരിക്കപ്പെട്ടവരുടെ വിഭാഗത്തിൽ നിന്ന് കെപിസിസി പ്രസിഡന്റ് വന്നിട്ടില്ല: വിമർശനവുമായി കൊടിക്കുന്നിൽ appeared first on Metro Journal Online.