എട്ടാം ക്ലാസ് മുതൽ മരണത്തെ കാത്തിരിക്കുകയാണ്; കോട്ടയത്ത് ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ കുറിപ്പ്

കോട്ടയം പാലായിൽ നഴ്‌സിംഗ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് ലഭിച്ചു. നെല്ലിയാനി കല്ലറയ്ക്കൽ സാജന്റെ മകൾ സിൽഫ(18)യാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സിൽഫ തൂങ്ങിമരിച്ചത്
എട്ടാം ക്ലാസ് മുതൽ താൻ മരണത്തിനായി കാത്തിരിക്കുകയാണ്. എങ്ങനെയെങ്കിലും മരിക്കണം. മരണത്തെ പ്രണയിക്കണമെന്നുമാണ് കുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. മുമ്പ് രണ്ട് തവണ നടത്തിയ ആത്മഹത്യാ ശ്രമങ്ങളും പരാജയപ്പെട്ടെന്നും ഇത്തവണ വിജയിക്കുമെന്നും കുറിപ്പിൽ പറയുന്നു
പെൺകുട്ടി ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ഹൈദരബാദിൽ ബി എസ് സി നഴ്‌സിംഗ് ഒന്നാം വർഷ വിദ്യാർഥിനിയാണ് സിൽഫ. ഈസ്റ്റർ അവധിക്ക് നാട്ടിലെത്തിയതാണ്.
The post എട്ടാം ക്ലാസ് മുതൽ മരണത്തെ കാത്തിരിക്കുകയാണ്; കോട്ടയത്ത് ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ കുറിപ്പ് appeared first on Metro Journal Online.