Kerala
രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന പരാതി; അഖിൽ മരാർക്കെതിരെ കേസെടുത്തു

രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ സംവിധായകൻ അഖിൽ മാരാർക്കെതിരെ പോലീസ് കേസെടുത്തു. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്ന പരാതിയിലാണ് എഫ് ഐ ആർ
അഖിൽ മാരാർ രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് പോലീസിൽ പരാതി നൽകിയത്. പാക്കിസ്ഥാനുമായി ഇന്ത്യ വെടിനിർത്തൽ ധാരണയിലെത്തിയതിനെ അഖിൽ മരാർ സോഷ്യൽ മീഡിയ വഴി പ്രതികരിച്ചിരുന്നു
മൂന്നാം കക്ഷി ഇടപെടലിനെ തുടർന്നാണ് പാക്കിസ്ഥാനെതിരായ പോരാട്ടത്തിൽ നിന്ന് ഇന്ത്യ പിന്നോട്ടുപോയതെന്നായിരുന്നു പോസ്റ്റ്. വിവാദമായതിനെ തുടർന്ന് ഈ പോസ്റ്റ് അഖിൽ മാരാർ നീക്കം ചെയ്തിരുന്നു.
The post രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന പരാതി; അഖിൽ മരാർക്കെതിരെ കേസെടുത്തു appeared first on Metro Journal Online.