കാട്ടാന ചരിഞ്ഞ കേസിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കെയു ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ചു

പത്തനംതിട്ട കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കെയു ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആളെയാണ് മോചിപ്പിച്ചത്. കൈതകൃഷി പാട്ടത്തിന് എടുത്തവർ സോളാർ വേലിയിലൂടെ കൂടിയ വൈദ്യുതി കടത്തി വിട്ടതാണ് ആന ചരിയാൻ കാരണമെന്നാണ് സംശയം
ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥളം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. വിവരം അറിഞ്ഞെത്തിയ എംഎൽഎ വനംവകുപ്പിന്റെ കസ്റ്റഡിയിൽ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു.
കോന്നി ഡിവൈഎസ്പിയെയും കൂട്ടിയാണ് എംഎൽഎ ഫോറസ്റ്റ് ഓഫീസിലെത്തിയത്. രണ്ടാമതും നക്സലുകൾ വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി. നടപടിക്രമങ്ങൾ പാലിച്ചല്ല കസ്റ്റഡിയെന്നും എംഎൽഎ ആരോപിച്ചു.
The post കാട്ടാന ചരിഞ്ഞ കേസിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കെയു ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ചു appeared first on Metro Journal Online.