Kerala

അർജന്റീന ടീമും മെസിയും കേരളത്തിൽ വരാത്തതിന്റെ ഉത്തരവാദിത്തം സ്‌പോൺസർമാർക്കെന്ന് മന്ത്രി

അർജന്റീന ഫുട്‌ബോൾ ടീമും ലയണൽ മെസിയും കേരളത്തിൽ വരാത്തതിന്റെ പൂർണ ഉത്തരവാദിത്തം സ്‌പോൺസർമാർക്കെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. മെസിയെ കൊണ്ടുവരുന്നത് സർക്കാർ അല്ലെന്നും സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് ടിവിയുടെ എംഡിയാണ് മെസിയെ കൊണ്ടുവരുമെന്ന് പറഞ്ഞതെന്നും ഇപ്പോൾ വരുന്ന വാർത്തകളെ കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രിയെ പറഞ്ഞു

ഇത്രയും തുക അർജന്റീന ടീമിനെ കൊണ്ടുവരാൻ സർക്കാരിന് ആകില്ലെന്നും കരാറുണ്ടാക്കിയത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായിട്ടാണെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ കയ്യിൽ ഇത്രയധികം പണമില്ല. സ്‌പോൺസർഷിപ്പ് അവരുടെ അഭ്യർഥന പ്രകാരം അവർ കൊടുത്തതാണ്. അവരാണ് തീരുമാനിക്കേണ്ടത്.

കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതുവരെ സ്‌പോൺസർമാർ തന്നോട് ഔദ്യോഗികമായി ഒന്നും വിശദീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അർജന്റീന ടീം പിൻമാറിയതിൽ സ്‌പോൺസർമാരോട് കായിക വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button