Kerala
മെസിയും അർജന്റീനയും വരും, ഒക്ടോബറിൽ തന്നെ കേരളത്തിൽ കളിക്കും: മന്ത്രി വി അബ്ദുറഹ്മാൻ

മെസിയും അർജന്റീന ടീമും ഒക്ടോബർ, നവംബർ മാസങ്ങളിലെ ഒരു ദിവസം കേരളത്തിൽ കളിക്കാനെത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. നിലവിൽ അർജന്റീന സർക്കാരുമായി സംസ്ഥാന സർക്കാർ ബന്ധപ്പെടുന്നുണ്ട്. ടീം എത്തില്ല എന്നൊന്നും പറയാനാകില്ല.
ഇത് ഫിഫ മാച്ചല്ല, അവർക്ക് കളിക്കാൻ സാധിക്കുന്ന രണ്ട് സ്റ്റേഡിയങ്ങൾ നിലവിൽ കേരളത്തിലുണ്ട്. കാണികളെ കൂടുതൽ ഉൾക്കൊള്ളാൻ സാധിക്കുന്ന സ്റ്റേഡിയത്തിലാകും കളി നടത്തുക.
സ്റ്റേഡിയം സംബന്ധിച്ച് ആശങ്കയില്ല. സ്പോൺസർക്ക് പണം അടയ്ക്കാൻ ഇനിയും സമയമുണ്ട്. ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടന്നാൽ വരുന്ന ഒക്ടോബർ മാസത്തിൽ അർജന്റീനയുടെ ടീം കേരളത്തിൽ കളിക്കുമെന്നും മന്ത്രി പറഞ്ഞു
The post മെസിയും അർജന്റീനയും വരും, ഒക്ടോബറിൽ തന്നെ കേരളത്തിൽ കളിക്കും: മന്ത്രി വി അബ്ദുറഹ്മാൻ appeared first on Metro Journal Online.