Kerala

പേരൂർക്കടയിലെ സ്വർണമാല കേസ്: പോലീസുകാർക്ക് മുന്നറിയിപ്പുമായി എഡിജിപി, തുടരന്വേഷണത്തിന് നിർദേശം

സ്വർണമാല കാണാതായ സംഭവത്തിൽ ദളിത് സ്ത്രീയെ അന്യായമായി പേരൂർക്കട പോലീസ് കസ്റ്റഡിയിൽ വെച്ച സംഭവത്തിൽ പോലീസുകാർക്ക് മുന്നറിയിപ്പുമായി എഡിജിപി. മാന്യമായി പെരുമാറിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് എഡിജിപി മുന്നറിയിപ്പ് നൽകി. മാല കാണാതായ സംഭവത്തിൽ തുടരന്വേഷണം നടത്താനും എഡിജിപി എച്ച് വെങ്കിടേഷ് നിർദേശം നൽകി

സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേർക്ക് വരെ വിമർശനം ഉയർന്നതോടെയാണ് എഡിജിപി വിഷയത്തിൽ ഇടപെട്ടത്. വീഡിയോ കോൺഫറൻസിലും ഉദ്യോഗസ്ഥരോട് എഡിജിപി ഇക്കാര്യം ആവർത്തിച്ചു. മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞഅഞു

സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ബിന്ദുവിന്റെ മൊഴിപ്രകാരം കുടിക്കാൻ വെള്ളം പോലും പോലീസുകാർ നൽകിയില്ല. ഈ ആരോപണങ്ങളക്കം പരിശോധിക്കും. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് നേരെയാണ് അന്വേഷണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button