തൃശ്ശൂർ അക്കിക്കാവിൽ സൈക്കിളും പിക്കപ് വാനും കൂട്ടിയിടിച്ചു; പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

തൃശ്ശൂർ അക്കിക്കാവിൽ വാഹനാപകടത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. സൈക്കിളിൽ വരികയായിരുന്ന കുട്ടിയെ പിക്കപ് വാൻ ഇടിക്കുകയായിരുന്നു. അക്കിക്കാവ് ടിഎംഎച്ച്എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പിൽ മെഹബൂബിന്റെ മകൻ അൽ ഫൗസാൻ ആണ് മരിച്ചത്.
കുന്നംകുളം ഭാഗത്ത് നിന്ന് വരികയായിരുന്ന ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന പിക്കപ്പ് വാൻ കരിക്കാട് ഭാഗത്തുനിന്ന് വന്നിരുന്ന വാഗണർ കാറിൽ ഇടിച്ചതിനുശേഷം സ്‌കൂട്ടറിലും സൈക്കിളിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അൽ ഫൗസാനെ നാട്ടുകാർ ഉടൻതന്നെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അൽ ഫൗസാന്റെ ഉപ്പ മെഹബൂബും ഉമ്മ സുലൈഖയും അൻസാർ ആശുപത്രി ജീവനക്കാർ ആണ്. അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനായ കൊങ്ങണൂർ വന്നേരി വളപ്പിൽ സുലൈമാൻ അൻസാർ ആശുപത്രിയിൽ ചികിത്സയിലാണ്.
The post തൃശ്ശൂർ അക്കിക്കാവിൽ സൈക്കിളും പിക്കപ് വാനും കൂട്ടിയിടിച്ചു; പത്താം ക്ലാസ് വിദ്യാർഥി മരിച്ചു appeared first on Metro Journal Online.