National

പെട്ടന്നുള്ള സേവനത്തിന് മുൻകൂർ ടിപ്പ്; യൂബറിനെതിരെ നോട്ടീസ് അയച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ഓൺലൈൻ കാബ് സേവന ദാതാക്കളായ യൂബറിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചു. വേഗത്തിലുള്ള സേവനത്തിന്റെ പേരിൽ ‘മുൻകൂർ ടിപ്പ്’ എന്ന പേരിൽ യൂബർ ഉപഭോക്താക്കളിൽ നിന്ന് പണം പിരിക്കുകയാണ്. ഇതിൻ്റെ പശ്ചാത്തലത്തിൽ കമ്പനിക്ക് സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്.

വേഗതയേറിയ സേവനത്തിന്റെ പേരിൽ ഉയർന്ന മുൻകൂർ ടിപ്പുകൾ നൽകാൻ യൂബർ യാത്രക്കാരെ നിർബന്ധിക്കുകയോ വശീകരിക്കുകയോ ചെയ്യുന്നുണ്ടെന്ന് സിസിപിഎ പറഞ്ഞു. കഴിഞ്ഞ ദിവസം മുൻകൂർ ടിപ്പ് നൽകുന്ന രീതി അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എഴുതി.

പെട്ടെന്നുള്ള സേവനത്തിനായി യാത്രക്കാരെ മുൻകൂട്ടി ടിപ്പുകൾ നൽകാൻ നിർബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് അധാർമ്മികം മാത്രമല്ല, ചൂഷണവുമാണ്. അത്തരം പ്രവർത്തനങ്ങൾ അന്യായമായ വ്യാപാര രീതിക്ക് തുല്യമാണ്.’ സേവനങ്ങൾ നൽകിയതിനുശേഷം നൽകുന്ന അഭിനന്ദന സൂചകമാണ് ടിപ്പ് നൽകുന്നതെന്ന് ജോഷി ഊന്നിപ്പറഞ്ഞു.

ഇത് നേരത്തെ നൽകാൻ കഴിയില്ല. വിഷയം ശ്രദ്ധയിൽപ്പെട്ട മന്ത്രി കേസ് അന്വേഷിക്കാൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയോട് (സിസിപിഎ) നിർദ്ദേശിച്ചു. തുടർന്നാണ് ഇക്കാര്യത്തിൽ സിസിപിഎ യൂബറിന് നോട്ടീസ് നൽകുകയും കമ്പനിയിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button