തല്ലല്ലേ അച്ഛാ എന്ന് കരഞ്ഞ് എട്ട് വയസുകാരി; കണ്ണൂർ ചെറുപുഴയിൽ മകളെ ക്രൂരമായി മർദിച്ച് പിതാവ്, കേസെടുത്തു

കണ്ണൂർ ചെറുപുഴയിൽ മകൾക്ക് നേരെ പിതാവിന്റെ ക്രൂര മർദനം. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തല്ലല്ലേ അച്ഛാ എന്ന് കുഞ്ഞ് ആവർത്തിച്ച് കരയുന്നതും വീഡിയോയിൽ കാണാം
ചെറുപുഴ പ്രാപ്പൊയിലാണ് ആരെയും വേദനിപ്പിക്കുന്ന സംഭവം. മാമച്ചൻ എന്ന ജോസാണ് മകളെ ക്രൂരമായി മർദിക്കുന്നത്. കാസർകോട് ചിറ്റാരിക്കാൽ സ്വദേശിയാണ് ഇയാൾ. ചെറുപുഴയിൽ വാടക വീടെടുത്ത് താമസിച്ച് വരികയാണ്.
എട്ട് വയസുകാരിക്ക് നേരെയാണ് യുവാവിന്റെ ക്രൂരത. എന്നാൽ മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണ് ഇതെന്നാണ് പിതാവിന്റെ വിശദീകരണം. എന്നാൽ കേസെടുക്കാൻ ജില്ലാ പോലീസ് മേധാവി ചെറുപുഴ പോലീസിന് അടിയന്തര നിർദേശം നൽകുകയായിരുന്നു
പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനും ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടു. വീഡിയോ പ്രാങ്ക് അല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരുതരത്തിലും ന്യായീകരിക്കാൻ പാടില്ലാത്ത വിഷയമാണിതെന്ന് എംഎൽഎ പറഞ്ഞു. ബാലാവകാശ കമ്മീഷൻ ചെറുപുഴ പോലീസിനോട് വിശദീകരണം തേടി.
The post തല്ലല്ലേ അച്ഛാ എന്ന് കരഞ്ഞ് എട്ട് വയസുകാരി; കണ്ണൂർ ചെറുപുഴയിൽ മകളെ ക്രൂരമായി മർദിച്ച് പിതാവ്, കേസെടുത്തു appeared first on Metro Journal Online.