പ്രവീണയുടെ കൊലപാതകം: പ്രതി ദിലീഷ് പിടിയിൽ, തട്ടിക്കൊണ്ടുപോയ 9 വയസുകാരിയെയും കണ്ടെത്തി

വയനാട് തിരുനെല്ലിയിൽ പ്രവീണയെന്ന യുവതിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ യുവാവിനെ കണ്ടെത്തി. യുവതിയുടെ കാണാതായ 9 വയസുകാരി മകളും പ്രതിയായ ദിലീഷിനൊപ്പമുണ്ടായിരുന്നു. പ്രവീണയെ വെട്ടിക്കൊന്നതിന് ശേഷം കുട്ടിയുമായി ദിലീഷ് കടന്നു കളയുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്
എടയൂർക്കുന്ന് സ്വദേശി പ്രവീണയാണ്(34) ഞായറാഴ്ച വെട്ടേറ്റ് മരിച്ചത്. ഇവർക്കൊപ്പം താമസിച്ചിരുന്ന ദിലീഷ് എന്ന യുവാവാണ് കൃത്യം നടത്തിയത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന പ്രവീണ ദിലീഷിനൊപ്പം താമസിച്ച് വരികയായിരുന്നു.
ആക്രമണത്തിൽ പ്രവീണയുടെ മൂത്ത മകൾ അനഘക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. 14 വയസുള്ള അനഘ ചികിത്സയിൽ തുടരുകയാണ്. കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
The post പ്രവീണയുടെ കൊലപാതകം: പ്രതി ദിലീഷ് പിടിയിൽ, തട്ടിക്കൊണ്ടുപോയ 9 വയസുകാരിയെയും കണ്ടെത്തി appeared first on Metro Journal Online.