നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയായേക്കും; ഹൈക്കമാൻഡിന് പേര് കൈമാറി

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയായേക്കും. ഷൗക്കത്തിന്റെ പേര് കെപിസിസി ഹൈക്കമാൻഡിന് കൈമാറി. ഇന്ന് രാത്രിയോടെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. പിവി അൻവറിന്റെ സമ്മർദത്തിന് വഴങ്ങി ആര്യാടൻ ഷൗക്കത്തിനെ മാറ്റേണ്ടതില്ലെന്നാണ് നേതാക്കളുടെ തീരുമാനം
അടുത്തിടെ കെപിസിസി നേതൃതലത്തിലുണ്ടായ മാറ്റമാണ് വി എസ് ജോയിക്ക് തിരിച്ചടിയായത്. ഡിസിസി അധ്യക്ഷനായ ജോയ് തെരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. ആര് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്ന് ആദ്യം ഉറപ്പ് നൽകിയ അൻവർ ഇപ്പോ മലക്കം മറിഞ്ഞതിൽ യുഡിഎഫിന് അതൃപ്തിയുണ്ട്
സംസ്ഥാന നേതാക്കൾ വി എസ് ജോയിയുമായി സംസാരിച്ചു. പാർട്ടി സ്ഥാനാർഥിക്ക് പൂർണ പിന്തുണ നൽകുമെന്ന് ജോയ് ഉറപ്പ് നൽകി. സംസ്ഥാന നേതാക്കളുടെ ചർച്ചകളിലും ആര്യാടൻ ഷൗക്കത്തിന്റെ പേരിനായിരുന്നു മുൻതൂക്കം.
The post നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയായേക്കും; ഹൈക്കമാൻഡിന് പേര് കൈമാറി appeared first on Metro Journal Online.