സ്വതന്ത്ര സ്ഥാനാർഥിക്ക് ബിജെപി; ഡിസിസി ജനറൽ സെക്രട്ടറി ബീന ജോസഫിനെ കണ്ട് എംടി രമേശ്

മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ബീന ജോസഫുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി ബീനയെ മത്സരിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നതായാണ് വിവരം. എന്നാൽ ഇക്കാര്യം ബീനയും രമേശും നിഷേധിച്ചിട്ടുണ്ട്
അഭിഭാഷക എന്ന നിലയിൽ ഒരു കേസുമായി ബന്ധപ്പെട്ടാണ് രമേശ് കാണാൻ വന്നതെന്ന് ബീന ജോസഫ് പറഞ്ഞു. അതിന്റെ വിശദാംശങ്ങൾ പുറത്തുപറയുന്നത് ശരിയല്ല. നിലവിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തനത്തിന് ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നയാളാണ്. സ്ഥാനാർഥിയാകാൻ താത്പര്യമില്ലെന്നും ബീന പറഞ്ഞു
ഡിസിസി ജനറൽ സെക്രട്ടറിയായ ഒരാളെ എങ്ങനെ ബിജെപി സ്ഥാനാർഥിയായി പരിഗണിക്കുമെന്ന് എംടി രമേശ് ചോദിച്ചു. നിലമ്പൂരിനെ സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. എൻഡിഎ യോഗത്തിലാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും എംടി രമേശ് പറഞ്ഞു.
The post സ്വതന്ത്ര സ്ഥാനാർഥിക്ക് ബിജെപി; ഡിസിസി ജനറൽ സെക്രട്ടറി ബീന ജോസഫിനെ കണ്ട് എംടി രമേശ് appeared first on Metro Journal Online.